മസ്‍കത്ത്: ഒമാനിൽ ഇന്ന് 111 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 78 പേർ വിദേശികളും 33 പേര്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1180 ആയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ചികിത്സയിലായിരുന്ന 176 പേര്‍ സുഖം പ്രാപിച്ചു. ഒമാനിൽ കൊവിഡ് ബാധിച്ച് ആറ് പേരാണ് ഇതിനോടകം മരണപ്പെട്ടിട്ടുള്ളത്. രണ്ട് ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ നാല് വിദേശികളുമാണ് മരണപ്പെട്ടത്.