മസ്‍കത്ത്: ഒമാനിൽ ഇന്ന് 74 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 39 പേർ വിദേശികളും 35 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1790 ആയെന്ന് ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

325 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. ചികിത്സയിലായിരുന്ന ഒന്‍പത് പേര്‍ മരണപ്പെട്ടു. രണ്ടു ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ ഏഴ് വിദേശികളുമാണ് മരണപ്പെട്ടത്. കൊവിഡ് വ്യാപനം  തടയുന്നതിന്റെ ഭാഗമായി മവേലയിലെ  പഴം-പച്ചക്കറി മാർക്കറ്റ്  ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുന്നതായി മസ്കത്ത് നഗരസഭ അറിയിച്ചു.