Asianet News MalayalamAsianet News Malayalam

ഒമാനിൽ 82 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2131ലെത്തിയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

oman announces 82 new cases of covid 19 coronavirus
Author
Muscat, First Published Apr 28, 2020, 4:09 PM IST

മസ്‍കത്ത്: ഒമാനിൽ ഇന്ന് 82 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 42 പേർ വിദേശികളും 40 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2131ലെത്തിയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. 364 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. ഇതുവരെ ഒമാനിൽ കൊവിഡ് ബാധിച്ച് 10 പേരാണ് മരിച്ചത്. 

Follow Us:
Download App:
  • android
  • ios