ഒമാനിൽ നബിദിനം പ്രമാണിച്ച് പൊതുഅവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച അവധി ലഭിക്കുന്നതോടെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ വിശ്രമം കൂടി ചേർത്ത് ജീവനക്കാർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധിയാണ് ലഭിക്കുക.
മസ്‌കറ്റ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബിദിനം പ്രമാണിച്ച് ഒമാനിൽ ഓഗസ്റ്റ് 27 വ്യാഴാഴ്ച പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സിന്റെ യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നൽകിയത്.
വ്യാഴാഴ്ച അവധി ലഭിക്കുന്നതോടെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ വിശ്രമം കൂടി ചേർത്ത് ജീവനക്കാർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധിയാണ് ലഭിക്കുക. ഭരണനിർവ്വഹണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സർക്കാർ, സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതിനുമായി, ഓരോ വർഷത്തിന്റെ തുടക്കത്തിൽ തന്നെ ദേശീയ-മതപരമായ പൊതു അവധികൾ പ്രഖ്യാപിക്കുന്ന നയം ഒമാൻ മന്ത്രിസഭ നടപ്പിലാക്കിവരുന്നുണ്ട്. മുൻകൂട്ടി അവധി പ്രഖ്യാപിക്കുന്നത് വഴി സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും തങ്ങളുടെ ജോലി ക്രമീകരണങ്ങളും മീറ്റിംഗുകളും കൃത്യമായി ആസൂത്രണം ചെയ്യാൻ സാധിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.


