മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 43 വയസുകാരനായ വിദേശിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണ സംഖ്യ 20 ആയി. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 13 വിദേശികളും ഏഴ് സ്വദേശികളുമാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

ഇന്ന് 284 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4625 ആയി. ഇവരില്‍ 1350 പേര്‍ ഇതിനോടകം രോഗ മുക്തരായിട്ടുണ്ട്. പുതിയ കൊവിഡ് കേസുകളില്‍ 80 പേര്‍ സ്വദേശികളും 204 പേര്‍ പ്രവാസികളുമാണ്.