Asianet News MalayalamAsianet News Malayalam

ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

60 വയസുള്ള വിദേശിയാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. നാല് ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ എട്ടു വിദേശികളുമാണ് കൊവിഡ് മൂലം ഒമാനിൽ മരണപ്പെട്ടവർ. 

oman announces one more deaths due to covid 19 coronavirus
Author
Muscat, First Published May 2, 2020, 8:47 PM IST

മസ്‍കത്ത്: ഒമാനിൽ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.

60 വയസുള്ള വിദേശിയാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. നാല് ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ എട്ടു വിദേശികളുമാണ് കൊവിഡ് മൂലം ഒമാനിൽ മരണപ്പെട്ടവർ. രാജ്യത്ത് ഇന്ന് 36 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 14 പേര്‍ വിദേശികളും 22 പേർ ഒമാൻ സ്വദേശികളുമാണ്.  ഇതോടെ രാജ്യത്ത് കൊവിഡ്  ബാധിച്ചവരുടെ എണ്ണം 2483 ലെത്തി. 750 പേർ ഇതിനോടകം സുഖം പ്രാപിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios