Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധി; ഒമാനിലും സ്വകാര്യ കമ്പനികള്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ അനുമതി

കഴിഞ്ഞ ദിവസമാണ് ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ ഉത്തരവ് പുറത്തുവന്നത്. ഇതിന് മുമ്പ് വേതനം വെട്ടിക്കുറച്ചു കമ്പനികൾ ഉടൻ തന്നെ  ജീവനക്കാർക്ക് ശമ്പളം മടക്കി നൽകണമെന്ന് മന്ത്രി പറഞ്ഞു. 

oman authorities allow private sector employers to cut salaries
Author
Muscat, First Published Apr 16, 2020, 11:24 PM IST

കൊവിഡ് 19 കാരണം പ്രതിസന്ധിയിലായ സ്വകാര്യ കമ്പനികൾക്ക് ജീവനക്കാരുടെ ശമ്പളം  കുറയ്ക്കാമെന്ന് ഒമാൻ മാനവ വിഭവ ശേഷി മന്ത്രി. എന്നാൽ ഇതിന് തെളിവുകൾ ഹാജരാകാക്കണമെന്നും ഒമാൻ  സുപ്രിം കമ്മറ്റിയുടെ നേതൃത്വത്തിൽ  നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ മന്ത്രി അബ്ദുല്ല ബിൻ നാസർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ ഉത്തരവ് പുറത്തുവന്നത്. ഇതിന് മുമ്പ് വേതനം വെട്ടിക്കുറച്ച കമ്പനികൾ ഉടൻ തന്നെ  ജീവനക്കാർക്ക് ശമ്പളം മടക്കി നൽകണമെന്ന് മന്ത്രി പറഞ്ഞു. ഇതിനുപുറമെ ജീവനക്കാരുമായി ധാരണയിലാകാതെ 26 ഓളം സ്വകാര്യ  സ്ഥാപനങ്ങൾ ശമ്പളം കുറയ്ക്കുകയും ചെയ്തു. ഒമാൻ തൊഴിൽ മന്ത്രാലയം ഈ കമ്പനികളുമായി ബന്ധപ്പെടുകയും സ്ഥാപനങ്ങൾ തീരുമാനം പിൻവലിക്കാമെന്ന് ഉറപ്പു നലകിയതായും മന്ത്രി അബ്ദുല്ല ബിൻ നാസ്സർ അൽ ബക്‍രി പറഞ്ഞു.

ശമ്പളം കുറയ്ക്കണമെങ്കിൽ കൊവിഡ് 19 വൈറസ് ബാധ കാരണമുണ്ടായ പ്രതിസന്ധി തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്നും   ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം സ്ഥാപനങ്ങൾ അനുവദിച്ചാൽ ജീവനക്കാർക്ക് മറ്റൊരു കമ്പനിയിലേക്ക്  തൊഴിലിനായി മാറാനും സാധിക്കും. ഇതിന് ഇരു സ്ഥാപനങ്ങളും തമ്മിൽ ധാരണയിലെത്തിയിരിക്കണം. ഇങ്ങനെയല്ലാതെ  ജീവനക്കാരന് സ്വന്തം താത്പര്യപ്രകാരം മറ്റൊരു സ്ഥാപനത്തിലേക്ക് മാറാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജീവനക്കാരുടെ ശമ്പളം  കുറയ്ക്കാതെ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിച്ച് കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ സ്വകാര്യ സ്ഥാപനങ്ങളോട്  മന്ത്രി അഭ്യർത്ഥിച്ചു.

Follow Us:
Download App:
  • android
  • ios