അധികൃതരുടെ നിര്‍ദേശപ്രകാരം നിരവധി സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ ഇ- പേയ്‍മെന്റ് സംവിധാനം നടപ്പാക്കിയിരുന്നു. ചെറിയ സ്ഥാപനങ്ങളാണ് ഇനിയും ഇത്തരം സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ ബാക്കിയുള്ളത്.
മസ്‍കത്ത്: ഒമാനില്‍ ഇലക്ട്രോണിക് പേയ്‍മെന്റ് നിര്‍ബന്ധമാക്കിയ സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന തുടങ്ങി. നിശ്ചിത വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ ഇ-പേയ്‍മെന്റ് സ്വീകരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് രണ്ടാഴ്‍ച മുമ്പ് ഉത്തരവിട്ടിരുന്നു. ഇത് പ്രകാരമാണ് വാണിജ്യ - വ്യവസായ - നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പരിശോധന ആരംഭിച്ചത്.
ഫുഡ് സ്റ്റഫ് സ്ഥാപനങ്ങള്‍, സ്വര്‍ണം - വെള്ളി വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റാറന്റുകള്‍, കഫേകള്‍, പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പുകയില ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് സ്ഥാപനങ്ങള്‍, കെട്ടിട നിര്‍മാണ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായ മേഖലാ കോംപ്ലക്സുകള്‍, മാളുകള്‍, ഗിഫ്റ്റ് ഇനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലാണ് ഇ-പേയ്‍മെന്റ് നിര്‍ബന്ധമാക്കിയത്.
Read more: ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്റ്റാേര്‍ ഹൗസില്‍ കണ്ടെത്തിയത് 1,400 കിലോ പഴകിയ ഉള്ളി
അധികൃതരുടെ നിര്‍ദേശപ്രകാരം നിരവധി സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ ഇ- പേയ്‍മെന്റ് സംവിധാനം നടപ്പാക്കിയിരുന്നു. ചെറിയ സ്ഥാപനങ്ങളാണ് ഇനിയും ഇത്തരം സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ ബാക്കിയുള്ളത്. ഇവിടങ്ങളില്‍ കൂടി നിയമം നടപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് അധികൃതരുടെ പരിശോധന.
എഞ്ചിന്‍ തകരാര്‍; അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയില്‍ അടിയന്തരമായി ഇറക്കി
അബുദാബി: ബംഗ്ലാദേശില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഇന്ത്യയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. എയര്‍ അറേബ്യയുടെ എയര്‍ബസ് A320 ആണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.
അഹ്മദാബാദ് വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. ബംഗ്ലാദേശ് ചിറ്റഗോങ് വിമാനത്താവളത്തില്‍ നിന്ന് പറന്ന വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലാകുകയായിരുന്നു. കോക്പിറ്റില്‍ മുന്നറിയിപ്പ് ലൈറ്റ് കത്തിയതോടെ പൈലറ്റ് ലാന്‍ഡിങിന് അനുമതി ചോദിച്ചു. തുടര്‍ന്ന് വിമാനം അഹ്മദാബാദിലേക്ക് വഴിതിരിച്ചു വിടുകയും ഇവിടെ ലാന്‍ഡ് ചെയ്യുകയുമായിരുന്നു. ഇന്ത്യന്‍ വ്യോമയാന വകുപ്പ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
