ഇന്ന് രാത്രി 10 മണി മുതല്‍ ഞായറാഴ്ച രാവിലെ ആറ് മണി വരെ എല്ലാ മത്സ്യത്തൊഴിലാളികളും സമുദ്ര ആക്ടിവിറ്റി ഓപ്പറേറ്റര്‍മാരും നിര്‍ദ്ദിഷ്ട കോഓര്‍ഡിനേറ്റുകള്‍ അടയാളപ്പെടുത്തിയ നിയുക്ത പ്രദേശം ഒഴിവാക്കണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മസ്കറ്റ്: 'ദുകം 2' റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിന്റെ പശ്ചാത്തലത്തില്‍ ദുകം തീരത്ത് സുരക്ഷ മുന്നറിയിപ്പ് നല്കി. നാഷനൽ സ്പേസ് സർവിസസ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഇത്തലാഖ് കമ്പനിയുമായി സഹകരിച്ചാണ് ശനിയാഴ്ച രാത്രി 10നും ഞായറാഴ്ച രാവിലെ ആറിനും ഇടയിൽ റോക്കറ്റ് വിക്ഷേപണം നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
ഇന്ന് രാത്രി 10 മണി മുതല്‍ ഞായറാഴ്ച രാവിലെ ആറ് മണി വരെ എല്ലാ മത്സ്യത്തൊഴിലാളികളും സമുദ്ര ആക്ടിവിറ്റി ഓപ്പറേറ്റര്‍മാരും നിര്‍ദ്ദിഷ്ട കോഓര്‍ഡിനേറ്റുകള്‍ അടയാളപ്പെടുത്തിയ നിയുക്ത പ്രദേശം ഒഴിവാക്കണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റോക്കറ്റ് വിക്ഷേപണത്തിന്റെ സമയത്ത് പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചു. ഈ സമയം നിയന്ത്രിത മേഖലയിലൂടെ സഞ്ചരിക്കുകയോ പ്രവേശിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
‘ദുകം-2’ ജൂണിൽ വിക്ഷേപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതാണ് ഇപ്പോൾ വിക്ഷേപിക്കാന്‍ പോകുന്നത്. അല്‍ ജാസിര്‍ വിലായത്തിലെ അല്‍ കഹല്‍ പ്രദേശത്തും ദുകം വിലായത്തിലെ ഹൈതം പ്രദേശത്ത് നിന്നുമായിരിക്കും വിക്ഷേപണം. ഒക്ടോബറിൽ ദുകം-3, നവംബറിൽ അംബിഷൻ-3, ഡിസംബറിൽ ദുകം-4 എന്നിവയും വിക്ഷേിപിക്കും.
