Asianet News MalayalamAsianet News Malayalam

Gulf News | അനധികൃത മത്സ്യബന്ധനം; പിടിയിലായ നാല് പ്രവാസികളെയും നാടുകടുത്തും

ഒമാനിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് പിടിയിലായ നാല് പ്രവാസികളെയും നാടുകടത്തുമെന്ന് കാർഷിക - മത്സ്യ മന്ത്രാലയം അറിയിച്ചു.

Oman authorities to deport four expatriates arrested for illegal fishing activities
Author
Muscat, First Published Nov 17, 2021, 1:14 PM IST

മസ്‍കത്ത്: ഒമാനിൽ അനധികൃതമായി മത്സ്യബന്ധനം (Illegal fishing) നടത്തിയതിന് നാല്  പ്രവാസികള്‍ പിടിയിലായി (Expatriates arrested). അൽ വുസ്തത  ഗവര്‍ണറേറ്റിലെ മത്സ്യ നിയന്ത്രണ സംഘവും റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റ് ഗാര്‍ഡും (Oman Coast guard) സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രവാസികൾ പിടിയിലായത്.

ഗവര്‍ണറേറ്റിലെ ദുഖം വിലായത്തിൽ നിന്നാണ് നാല് പേരടങ്ങിയ സംഘത്തെ പൊലീസ്  അറസ്റ്റ് ചെയ്തത്. ഇവരുടെ മത്സ്യബന്ധന  ബോട്ടും മറ്റ് ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇപ്പോള്‍ റോയൽ ഒമാൻ പോലീസിന്റെ  ദുഖം  സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിയുന്ന നാല് പ്രവാസികളെയും നാടുകടത്താനാണ് അധികൃതരുടെ തീരുമാനം. ഇതിനുള്ള നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും ഒമാൻ കാർഷിക - മത്സ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

ഡീസല്‍ കള്ളക്കടത്തിന് ശ്രമം; എട്ട് പ്രവാസികള്‍ അറസ്റ്റില്‍
ഒമാനില്‍ വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘം പിടിയിലായി. ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. നിയമ വിരുദ്ധമായി കടത്തുന്നതിന് ഡീസല്‍ ശേഖരിച്ച കപ്പല്‍ ഒമാന്റെ സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടത്.

മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് തെരച്ചിലിന് നേതൃത്വം നൽകിയതെന്ന് പൊലീസ് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. കപ്പലിലുണ്ടായിരുന്ന എട്ട് ഏഷ്യക്കാര്‍ക്കെതിരായ നിയമ നടപടികള്‍ പൂർത്തികരിച്ചുവെന്നും പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios