അന്തരീക്ഷം മേഘാവൃതമായിരിക്കും. രാജ്യത്ത് മഴയ്ക്കും സാധ്യതയുണ്ട്. ഇടക്കിടെ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

മസ്‌കറ്റ്: ഒമാനില്‍(Oman) വരും ദിവസങ്ങളില്‍ മഴയ്ക്ക് (rain)സാധ്യത. നവംബര്‍ 29 തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ഒന്ന് ബുധനാഴ്ച വരെ ന്യൂനമര്‍ദ്ദം(low pressure) ഒമാനെയും ബാധിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. 

അന്തരീക്ഷം മേഘാവൃതമായിരിക്കും. രാജ്യത്ത് മഴയ്ക്കും സാധ്യതയുണ്ട്. ഇടക്കിടെ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. അല്‍ ഹജാര്‍ മലനിരകളിലും പരിസര പ്രദേശങ്ങളിലും മുസന്ദം, വടക്കന്‍ അല്‍ ബത്തിന, തെക്കന്‍ അല്‍ ബത്തിന, മസ്‌കറ്റ്, തെക്കന്‍ അല്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലെ വാദികളിലും വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയും അധികൃതര്‍ അറിയിച്ചു. കടല്‍ ശാന്തമായിരിക്കുമെന്നും തിരമാലകള്‍ 2.0 മീറ്റര്‍ ഉയരത്തില്‍ രൂപപ്പെടുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

ഒമാനിലെ പ്രവേശന വിലക്കില്‍ പ്രവാസികള്‍ക്ക് ഇളവ്; ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധം

മസ്‍കത്ത്: ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനില് ‍(Oman) ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില് ‍(entry ban) പ്രവാസികള്‍ക്കും (residents) ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കും (Health workers) അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇളവ്. ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇളവ് അനുവദിച്ചിരിക്കുന്ന എല്ലാ വിഭാഗങ്ങളിലുള്ളവരും ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണം.

ദക്ഷിണാഫ്രിക്ക (South Africa), നമീബിയ (Namibia), ബോട്സ്വാന (Botswana ), സിംബാവെ (Zimbabwe), ലിസോത്തോ (Lesotho), ഈസ്വാതിനി (Eswatini), മൊസാംബിക്ക്(Mozambique) എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഒമാനില്‍ താത്കാലികമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണിത്. 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഒമാനിലേക്ക് പ്രവേശനമുണ്ടാകില്ല. നവംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഒമാന് പുറമെ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍,കുവൈത്ത് എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.