മസ്‌കറ്റ്: ഖസാക്കിസ്ഥാന്‍ റിപ്പബ്ലിക്കില്‍ നിന്നും പക്ഷികളെയും അവയുടെ ഉല്‍പന്നങ്ങളെയും ഡെറിവേറ്റീവുകളെയും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു കൊണ്ട് ഒമാന്‍ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ അംഗീകൃത വളര്‍ത്തുമൃഗ സംരക്ഷണ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഈ തീരുമാനമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഖസാക്കിസ്ഥാനില്‍ നിന്നും പക്ഷികളെ ഒമാനിലേക്ക് ഇറക്കുമതി  ചെയ്യുന്നതിന് നിരോധനം നിലനില്‍ക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു .