വിസ് എയര്‍ വെബ്‌സൈറ്റിലും എയര്‍ലൈനിന്റെ മൊബൈല്‍ ആപ്പിലും ടിക്കറ്റുകള്‍ ഇതിനകം ലഭ്യമാണ്.

അബുദാബി: ബജറ്റ് എയര്‍ലൈന്‍സായ വിസ് എയര്‍ പുതിയ സര്‍വീസ് ആരംഭിക്കുന്നു. അബുദാബിയില്‍ നിന്ന് സൗദി അറേബ്യയിലെ മദീനയിലേക്ക് 179 ദിര്‍ഹം ടിക്കറ്റ് നിരക്കിലാണ് പുതിയ റൂട്ട് സര്‍വീസ് ആരംഭിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതിയ സര്‍വീസ് 2023 ഫെബ്രുവരിയില്‍ തുടങ്ങാനാണ് പദ്ധതി. വിസ് എയര്‍ വെബ്‌സൈറ്റിലും എയര്‍ലൈനിന്റെ മൊബൈല്‍ ആപ്പിലും ടിക്കറ്റുകള്‍ ഇതിനകം ലഭ്യമാണ്. വണ്‍വേ ടിക്കറ്റിന് 179 ദിര്‍ഹം മുതലാണ് നിരക്ക്.

Read More - യുഎഇ ദേശീയ ദിനം ; വിമാന ടിക്കറ്റിന് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

‘വിസ് എയർ’ സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നേരിട്ടുള്ള ആദ്യ വിമാന സർവിസുകൾ അടുത്തിടെ ആരംഭിച്ചിരുന്നു. തുടക്കത്തിൽ ജിദ്ദയിലെ നോർത്തേൺ ടെർമിനലിനിന്ന് ലോകമെമ്പാടുമുള്ള ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് ചുരുങ്ങിയ നിരക്കിൽ വിസ് എയർ വിമാനങ്ങൾ സർവിസ് നടത്തുമെന്ന് ജിദ്ദ വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്. 

 സെപ്തംബറിൽ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനതാവളത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വിസ് എയറിന്റെ സൗദി സർവിസിന്റെ പ്രഖ്യാപനമുണ്ടായത്. യൂറോപ്യൻ രാജ്യങ്ങളായ ബുക്കാറെസ്റ്റ്, ബുഡാപെസ്റ്റ്, കാറ്റാനിയ, ലോർക്ക, മിലാൻ, നേപ്പിൾസ്, റോം, ടിറാന, ഖർണ, വെനീസ്, വിയന്ന എന്നിവയുൾപ്പെടെ നിരവധി വിമാനത്താവളങ്ങളിലേക്ക് 10 ലക്ഷത്തിലധികം സീറ്റുകൾ കുറഞ്ഞ നിരക്കിൽ വിസ് എയർ വാഗ്ദാനം ചെയ്യുന്നു. 

Read More - ഒമാനിലേക്ക് സര്‍വീസ് ആരംഭിച്ച് വിസ്താര എയര്‍ലൈന്‍സ്

ബിസിനസ് ആവശ്യങ്ങൾക്കും ടൂറിസം ആവശ്യാർഥവും സൗദിയിൽനിന്നും നിരവധി ആളുകളാണ് ദിനംപ്രതി യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. നിലവിൽ നേരിട്ടുള്ള വിമാന സർവിസുകളിലെ ഉയർന്ന ടിക്കറ്റ് നിരക്കുകളെ തുടർന്ന് മറ്റു രാജ്യങ്ങളിലൂടെയുള്ള ട്രാൻസിറ്റ് വിമാന സർവിസുകളെയാണ് ഇത്തരക്കാർ കൂടുതലായി ആശ്രയിക്കാറുള്ളത്. അതിനാൽ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ആരംഭിക്കുന്ന വിസ് എയർ വിമാന സർവിസുകൾ ഇത്തരക്കാർക്ക് ഏറെ ഉപകാരപ്പെടും.