Asianet News MalayalamAsianet News Malayalam

Oman National Day|അമ്പത്തിയൊന്നിന്റെ നിറവില്‍ ഒമാന്‍; രാജ്യമെങ്ങും ദേശീയ ദിനാഘോഷം

വഴിയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകയുടെ നിറത്തില്‍ അലങ്കരിച്ചു. ആധുനിക ഒമാന്റെ ശില്‍പ്പിയായ അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ജന്മദിനമാണ് രാജ്യം ദേശീയ ദിനമായി ആഘോഷിക്കുന്നത്. ദേശീയ ദിനത്തില്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് വിവിധ മന്ത്രിമാരും രാഷ്ട്ര നേതാക്കളും ആശംസകള്‍ അറിയിച്ചു. 

Oman celebrates 51st national day
Author
Muscat, First Published Nov 18, 2021, 6:59 PM IST

മസ്‌കറ്റ്: അമ്പത്തിയൊന്നാമത് ദേശീയ ദിനം(National Day) ആഘോഷത്തിന്റെ ശോഭയില്‍ ഒമാന്‍(Oman). രാജ്യത്തെ സ്വദേശികളും വിദേശികളും ദേശീയ ദിനാഘോഷങ്ങളില്‍ ഒരുമിച്ച് പങ്കുചേര്‍ന്നു. കൊവിഡ് (covid 19)സാഹചര്യം പരിഗണിച്ച് നിയന്ത്രണങ്ങളോടെയാണ് ആഘോഷം നടക്കുന്നത്. പൊതുപരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വഴിയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകയുടെ നിറത്തില്‍ അലങ്കരിച്ചു. ആധുനിക ഒമാന്റെ ശില്‍പ്പിയായ അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ജന്മദിനമാണ് രാജ്യം ദേശീയ ദിനമായി ആഘോഷിക്കുന്നത്. ദേശീയ ദിനത്തില്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് വിവിധ മന്ത്രിമാരും രാഷ്ട്ര നേതാക്കളും ആശംസകള്‍ അറിയിച്ചു.

Oman celebrates 51st national day

അല്‍ മുതഫ ക്യാമ്പില്‍ നടക്കുന്ന സൈനിക പരേഡില്‍ സായുധസേന സുപ്രീം കമാന്‍ഡര്‍ കൂടിയായ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആണ് സല്യൂട്ട് സ്വീകരിക്കുന്നത്. സൈന്യത്തിന്‍റെ ബാന്‍ഡ് പരേഡും നടക്കും. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വ്യാഴം, വെള്ളി ദിവസങ്ങളില്‍ വെടിക്കെട്ടും കരിമരുന്ന് പ്രയോഗവും ഉണ്ടാകും. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ഇന്നും ദോഫാര്‍ ഗവര്‍ണറേറ്റില്‍ നാളെയുമാണ് വെടിക്കെട്ട് നടക്കുക. നവംബര്‍ 28, 29 തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ദേശീയദിന പൊതു അവധി ആയിരിക്കും.

ഒമാന്‍ ദേശീയ ദിനം; ആശംസകളറിയിച്ച് യുഎഇ ഭരണാധികാരികള്‍
 

ഒമാനില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

ഒമാന്റെ ദേശീയ ദിനം (Oman National Day) പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി (Public Holidays) പ്രഖ്യാപിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശ പ്രകാരം നവംബര്‍ 28, 29 തീയ്യതികളില്‍ രാജ്യത്ത് പൊതു അവധിയായിരിക്കും. രാജ്യത്തെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമാണ്.

Follow Us:
Download App:
  • android
  • ios