മസ്കറ്റ്: റംസാൻ മാസത്തിന്‍റെ പതിനഞ്ചാം രാവിൽ അറബ് കൗമാരങ്ങളുടെ പരമ്പരാഗത ആഘോഷമായ "ഖറൻ ഖശൂഹ് " ഒമാനില്‍ ആഘോഷിച്ചു. രാജ്യത്തു തുടരുന്ന മഴ കാരണം മിക്ക "ഖറൻ ഖശൂഹ് " ആഘോഷങ്ങളും മാളുകളിലായിരുന്നു അരങ്ങേറിയത്. സംസ്ക്കാര സമ്പന്നമായ പാരമ്പര്യവുമായി ബന്ധമുള്ള ജനപ്രീതിയാർജ്ജിച്ച ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് കുട്ടികളും യുവാക്കളും "ഖറൻ ഖശൂഹ് " ആഘോഷത്തിനായി എത്തിയിരുന്നത്.

മഗരിബ് നിസ്കാരത്തിനു ശേഷം കുട്ടികൾ പാട്ടും നൃത്തവും കളിയുമായി ആഘോഷത്തിന് തുടക്കം കുറിച്ചു. റംസാൻ മാസം പകുതിയിലേക്കു എത്തി കഴിഞ്ഞു എന്ന സന്ദേശമാണ് കുട്ടികൾ ഇതിലൂടെ കൈമാറുന്നത്. കുട്ടികൾക്ക് മാത്രമായി പരിമിതിപെടുത്തിയ ഒരു ആഘോഷമല്ല ഖറൻ ഖശൂഹ്.

ആഘോഷത്തില്‍ മുതിർന്നവരും പങ്കു ചേരും. പഴയ കാലം മുതൽക്കു തന്നെ രാജ്യത്തെ വിവിധ പ്രാവശ്യകളിലുള്ള കുടുംബങ്ങളും അർദ്ധരാത്രി വരെ "ഖരൻ ഖാശൂഹ്" ആഘോഷം തുടർന്ന് വന്നിരുന്നു. ആഘോഷങ്ങളുടെ തനിമയും സന്ദെശവും ഒട്ടും ചോർന്നു പോകാതെയാണ് "ഖറൻ ഖശൂഹ് " ആഘോഷം പുതു തലമുറക്കായി കൈമാറുന്നത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.