മസ്‌കറ്റ്: കൊവിഡ് പ്രതിരോധത്തിനായി ഒമാന്‍ സുപ്രീം കമ്മറ്റി നടപ്പിലാക്കിയിട്ടുള്ള നിര്‍ദ്ദേശം ലംഘിച്ച് ഒത്തു ചേര്‍ന്ന സ്വദേശികളെ അറസ്റ്റു ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ ഒത്തുകൂടിയവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

നിസ്‍വ സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസിന്റെ സഹായത്തോടെ അല്‍ ദാഖിലിയ പൊലീസ് കമാന്‍ഡാണ് ഒത്തുകൂടിയവരെ കണ്ടെത്തിയത്.  പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ ഇന്ന് രാവിലെ പുറത്തിറക്കിയ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.