Asianet News MalayalamAsianet News Malayalam

ഒമാനിൽ വീടിന് തീപ്പിടിച്ചു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

ദാഹിറ ഗവർണറേറ്റിലെ അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ തീ പിന്നീട് പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. 

Oman civil defense reported house fire and no injuries
Author
Muscat, First Published Jul 30, 2021, 6:37 PM IST

മസ്‍കത്ത്: ഒമാനിലെ അൽ ദാഹിറ ഗവർണറേറ്റിൽ വീടിന് തീപ്പിടിച്ചു. ദങ്ക് വിലായത്തിലായിരുന്നു സംഭവമെന്ന് സിവിൽ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു. ദാഹിറ ഗവർണറേറ്റിലെ അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ തീ പിന്നീട് പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios