കൂറ്റൻ തിമിംഗലങ്ങളുടെ മനോഹര ദൃശ്യം പങ്കുവെച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി. കടൽപ്പക്ഷികളുടെ പശ്ചാത്തലത്തിൽ സമുദ്രോപരിതലത്തിലുള്ള ദൃശ്യം ഒമാന്റെ മസീറ ദ്വീപിന് അടുത്താണ്.

മസ്കറ്റ്: കൂറ്റൻ തിമിംഗലങ്ങളുടെ മനോഹര ദൃശ്യം പങ്കുവെച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി. കടൽപ്പക്ഷികളുടെ പശ്ചാത്തലത്തിൽ സമുദ്രോപരിതലത്തിലുള്ള ദൃശ്യം ഒമാന്റെ മസീറ ദ്വീപിന് അടുത്താണ്. രണ്ട് കൂറ്റൻ തിമിംഗലങ്ങളാണ് വീഡിയോയിൽ ഉള്ളത്. കടൽപ്പരപ്പിൽ തിമിംഗലങ്ങൾ പൊങ്ങി വരുന്നതും തിരികെ മുങ്ങാം കുഴിയിടുന്നതും പശ്ചാത്തലത്തിൽ കടൽപ്പക്ഷികളുടെ വലിയ കൂട്ടവുമാണ് ഉള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്ഥിരം നടത്തുന്ന നിരീക്ഷണ പ്രവർത്തനങ്ങൾക്കിടയിൽ നിന്നാണ് ദൃശ്യം പകർത്തിയത്. പരിസ്ഥിതി അതോറിറ്റി നടത്തുന്ന സംരക്ഷണ- മേൽനോട്ട പ്രവർത്തനങ്ങളുടെ വിജയമാണ് വിഡിയോയിലൂടെ അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. മേഖലയുടെ ജൈവ വൈവിധ്യം തിമിംഗലങ്ങളുടെ പ്രജനനത്തിനും വളർച്ചയ്ക്കും മികച്ച സംരക്ഷണം നൽകുന്ന ഒമാന്റെ പ്രവർത്തനങ്ങൾക്കും വലിയ മുതൽക്കൂട്ടാണ് ദൃശ്യങ്ങൾ. തിമിംഗലങ്ങൾക്കും സമുദ്ര ആമകൾക്കും സുപ്രധാന പ്രജനന കേന്ദ്രമാണിത്.