Asianet News MalayalamAsianet News Malayalam

ഈ വര്‍ഷം അനുവദിച്ച വിസകളുടെ കാലാവധി ഒമാന്‍ നീട്ടി

കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പുതിയ വിസ അനുവദിക്കല്‍ സെപ്തംബര്‍ ഒന്നു മുതല്‍ പുനരാരംഭിക്കും.

oman extended Visas issued since January 2021
Author
Muscat, First Published Aug 27, 2021, 10:49 PM IST

മസ്‌കറ്റ്: ഒമാന്‍ ഈ വര്‍ഷം അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി വര്‍ഷാവസാനം വരെ നീട്ടിയതായി സുപ്രീം കമ്മറ്റി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇതിന് അധിക ഫീസ് ഈടാക്കില്ല. രാജ്യത്തിന് പുറത്തുള്ളവര്‍ക്ക ആര്‍ഒപി വെബ്‌സൈറ്റില്‍ കയറിയാല്‍ കാലാവധി നീട്ടിയത് മനസ്സിലാക്കാം. ആറുമാസത്തിലധികം രാജ്യത്തിന് പുറത്ത് കഴിഞ്ഞവര്‍ക്ക് സ്‌പോണ്‍സറുടെ അപേക്ഷയിലാണ് പ്രവേശനാനുമതി നല്‍കുക. 

കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പുതിയ വിസ അനുവദിക്കല്‍ സെപ്തംബര്‍ ഒന്നു മുതല്‍ പുനരാരംഭിക്കും. അംഗീകൃത വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ച താമസ വിസക്കാര്‍, ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നവര്‍ എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് അടുത്ത മാസം ഒന്നു മുതല്‍ ഒമാനിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുക. ഫൈസര്‍ - ബയോഎന്‍ടെക്, ഓക്സ്ഫോഡ് ആസ്ട്രസെനിക, ആസ്ട്രസെനിക കൊവിഷീല്‍ഡ്, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, സിനോവാക്, മൊഡേണ, സ്‍പുട്‍നിക്, സിനോഫാം എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അംഗീകാരമുള്ളത്. ഒമാനിലെത്തുന്നതിന് 14 ദിവസം മുമ്പ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചിരിക്കണം.

അതേസമയം ഒമാനിലെ പ്രവാസികള്‍ക്ക് വിസ പുതുക്കാനും കൊവിഡ് വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് ബിന്‍ സലീം അല്‍ അബ്‍രി അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നാം തീയ്യതി മുതല്‍ രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കൊവിഡ് വാക്സിന്റെ രണ്ട് ഡോസും നിര്‍ബന്ധമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios