സലാല  വിലായത്തിലെ തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ പുറം കടലിലെത്തിയ ഒരു ട്രാൻസിറ്റ് വാണിജ്യ കപ്പലിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരനെയാണ് ആശുപത്രിയിലെത്തിച്ചത്.

സലാല: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ സലാല വിലായത്തില്‍ ഗുരുതരാവസ്ഥയിലായ വിദേശിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. സലാല വിലായത്തിലെ തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ പുറം കടലിലെത്തിയ ഒരു ട്രാൻസിറ്റ് വാണിജ്യ കപ്പലിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരനെ ഒമാൻ റോയൽ എയർഫോഴ്‌സിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ച് വൈദ്യ സഹായത്തിനായി സലാല ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‍തു.