ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ വേർപാടിൽ ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്കും അവരുടെ മാന്ത്രിക ശബ്‌ദത്താൽ പ്രചോദിപ്പിക്കപ്പെടുകയും സ്‌പർശിക്കുകയും ചെയ്‌ത ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരോടും ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു എന്നാണ് സന്ദേശത്തിൽ കുറിച്ചിരിക്കുന്നത്.

മസ്‍കത്ത്: ലതാ മങ്കേഷ്‌കറിന്റെ (Lata Mangeshkar) വിയോഗത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി (Oman Foreign Minister) സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി (Sayyid Badr bin Hamad Al Busaidi) അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് സയ്യിദ് ബദർ ഇന്ത്യൻ ജനതയെ അനുശോചനം അറിയിച്ചത്. 

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ വേർപാടിൽ ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്കും അവരുടെ മാന്ത്രിക ശബ്‌ദത്താൽ പ്രചോദിപ്പിക്കപ്പെടുകയും സ്‌പർശിക്കുകയും ചെയ്‌ത ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരോടും ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു എന്നാണ് സന്ദേശത്തിൽ കുറിച്ചിരിക്കുന്നത്. ലതാ മങ്കേഷ്‌കറിന്റെ സംഗീത പൈതൃകം ആരാധകരുടെ ഹൃദയങ്ങളിൽ എക്കാലവും ഉണ്ടാകുമെന്നും മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുടെ അനുശോചന സന്ദേശത്തിൽ പറയുന്നു.

Scroll to load tweet…