മസ്‍കത്ത്: ഒമാനില്‍ നടന്നുവരുന്ന കൊവിഡ് വാക്സിനേഷൻ ക്യാമ്പയിനിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഒമാൻ  ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്‌ ബിൻ മുഹമ്മദ് അൽ സൈദി ബൗഷറിലെ വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ചു. രാജ്യത്ത് വാക്സിനേഷന്‍ ക്യാമ്പയിൻ ആരംഭിച്ചിട്ട് ഇന്ന് ഒരാഴ്ച പിന്നിട്ടു.

കൊവിഡ് വാക്സിൻ വളരെ സുരക്ഷിതമാണെന്ന് ആരോഗ്യ  മന്ത്രി സന്ദർശന വേളയിൽ അറിയിച്ചു. ഇതുവരെ വാക്സിനെടുത്ത ആർക്കും  പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ ഏഴായിരത്തോളം  പേർ  വാക്സിൻ സ്വീകരിച്ചതായും  ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു. ആരോഗ്യ മന്ത്രി  ആദ്യ ഡോസ് സ്വീകരിച്ചു കൊണ്ടാണ്   കഴിഞ്ഞ ഞായറാഴ്ച  ക്യാമ്പയിൻ   ഒമാനിൽ ആരംഭിച്ചത്.