മസ്കത്ത്: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുവെന്ന് കണ്ടെത്തിയ ഒന്‍പത് സര്‍വകലാശാലകളെക്കൂടി ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം കരിമ്പട്ടികയില്‍ പെടുത്തി. അമേരിക്കയില്‍ നിന്നുള്ള ഒന്‍പത് സര്‍വകലാശാലകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഈ സര്‍വകലാശാലകള്‍ക്ക് പ്രത്യേക വിലാസമോ മറ്റ് വിവരങ്ങളോ ഇല്ലെന്നും അമേരിക്കയിലെ അക്രിഡിറ്റിങ് ഏജന്‍സികള്‍ ഇവയെ അംഗീകരിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ക്രിങ്സ്ബ്രിഡ്ജ് യൂണിവേഴ്സിറ്റി, കോളിന്‍സ് യൂണിവേഴ്സിറ്റി, കൊളമ്പസ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് അറ്റ്ലാന്റ, ബേ ടൗണ്‍ യൂണിവേഴ്സിറ്റി, സൗത്ത് ക്രീക് യൂണിവേഴ്സിറ്റി, ദ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്‍, അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ഹവായ്, അറ്റ്‍ലാന്റിക് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി എന്നിവയെയാണ് കരിമ്പട്ടികയില്‍ പെടുത്തിയത്.