സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വിസ പുതുക്കുന്നതിനാവശ്യമായ മെഡിക്കൽ പരിശോധനയ്ക്ക് 30 ഒമാനി റിയാലായിരിക്കും ഇനി ഫീസ്. നിലവിൽ 10 ഒമാനി റിയാലായിരുന്നു ഈടാക്കിയിരുന്നത്. പൊതുമേഖലയിൽ തൊഴിൽ ചെയ്തിരുന്ന വിദേശികൾക്ക് സൗജന്യമായി ലഭ്യമായിരുന്ന ഈ സേവനത്തിന് ഇനി മുതൽ 10 റിയാൽ നൽകണം. 

മസ്കറ്റ്: വിസ പുതുക്കുന്നതിനുള്ള മെഡിക്കൽ പരിശോധനയടക്കം വിവിധ സേവനങ്ങളുടെ നിരക്ക് കൂട്ടി ഒമാൻ ആരോഗ്യമന്ത്രാലയം വിജ്ഞാപനമിറക്കി. ഫെബ്രുവരി ഒന്ന് മുതൽ പുതുക്കിയ നിരക്കുകള്‍ നിലവിൽ വരും.

സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വിസ പുതുക്കുന്നതിനാവശ്യമായ മെഡിക്കൽ പരിശോധനയ്ക്ക് 30 ഒമാനി റിയാലായിരിക്കും ഇനി ഫീസ്. നിലവിൽ 10 ഒമാനി റിയാലായിരുന്നു ഈടാക്കിയിരുന്നത്. പൊതുമേഖലയിൽ തൊഴിൽ ചെയ്തിരുന്ന വിദേശികൾക്ക് സൗജന്യമായി ലഭ്യമായിരുന്ന ഈ സേവനത്തിന് ഇനി മുതൽ 10 റിയാൽ നൽകണം. കൂടാതെ മെഡിക്കൽ റിപ്പോർട്ടുകൾ അറ്റസ്റ്റ് ചെയ്യുന്നതിനുള്ള ഫിസും രണ്ട് റിയാലാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

ഇതിനു പുറമെ, മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനും പുതിയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതികൾ ലഭിക്കുന്നതിനും ഒമാൻ ആരോഗ്യ മാത്രാലയം ഈടാക്കുന്ന നിരക്കുകളും വർദ്ധിപ്പിച്ചു. 2019 ഫെബ്രുവരി ഒന്ന് മുതൽ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിൽ വരും. തൊഴിൽ തേടി ഒമാനില്‍ എത്തുന്നവരുടെ ചിലവുകളില്‍ ഈ ഫീസ് വീണ്ടും വർദ്ധനവ് ഉണ്ടാക്കുകയാണ്.