ഒമാന്‍ ദേശീയ ഫുട്‌ബോള്‍ താരം ഖാലിദ് അല്‍ ഹജ്‌രി ഉദ്ഘാടനം നിര്‍വ്വഹിച്ചു

മസ്കറ്റ്: ഒമാനിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പായ ബദര്‍ അല്‍ സമയുടെ ഓര്‍ത്തോപീഡിക് ആന്‍റ് സ്‌പോര്‍ട്‌സ് മെഡിസിൻ വിഭാഗത്തിന് തുടക്കമായി. ഒമാന്‍ ദേശീയ ഫുട്‌ബോള്‍ താരം ഖാലിദ് അല്‍ ഹജ്‌രി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കായിക താരങ്ങളുടെ പരിക്കുകള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്ന വിഭാഗം ഒമാനിൽ ആദ്യത്തേതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.