മാർച്ച് 31നാണ് നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിയുന്നത്. ഏപ്രിൽ ആദ്യത്തോടെ പുതിയ ഭരണ സമിതി ചുമതലയേൽക്കും.

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയുടെ (ഇന്ത്യൻ സ്‌കൂൾസ് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ) പുതിയ ചെയർമാനെ ഈ മാസം 18ന് തെരഞ്ഞെടുക്കും. മാർച്ച് 31നാണ് നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിയുന്നത്. ഏപ്രിൽ ആദ്യത്തോടെ പുതിയ ഭരണ സമിതി ചുമതലയേൽക്കും.

കൊവിഡ് പശ്ചാത്തലത്തിൽ രണ്ട് തവണകളിലായി ചെയർമാൻ തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയും നിലവിലെ കമ്മിറ്റിക്ക് ആറ് മാസം കൂടി കാലാവധി നീട്ടിനൽകുകയുമായിരുന്നു. ഒമാനിലെ 21 ഇന്ത്യൻ സ്‌കൂളുകളെ നിയന്ത്രിക്കുന്ന ഭരണ സമിതിയുടെ കാലാവധി രണ്ട് വർഷമാണ്.