2022 ജൂൺ 3 വെള്ളിയാഴ്ച ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് വൈകിട്ട് 6 മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 95198536 നമ്പറിൽ ബന്ധപ്പെടാം

മസ്‍കത്ത്: സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം വനിതാ വേദി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമ്പാശ്ശേരി ചാപ്റ്ററുമായി ചേർന്നുകൊണ്ട് 'മെഡി ടോക്' സംഘടിപ്പിക്കുന്നു. പ്രവാസ ലോകത്തെ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി നൽകും.

2022 ജൂൺ 3 വെള്ളിയാഴ്ച ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് വൈകിട്ട് 6 മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 'പ്രവാസികളായ സ്ത്രീകൾ പലരും ചെറിയ ചെറിയ പ്രശ്നങ്ങള്‍ക്ക് സ്വയം ചികിത്സിക്കുന്നവരോ തങ്ങളുടെ ജീവിത സാഹചര്യങ്ങളാല്‍ പലവിധ അസുഖങ്ങളിലും കൃത്യമായ ചികിത്സ ലഭിക്കാതിരിക്കുന്നവരോ ആണ്. നിസ്സാരമായി തള്ളിക്കളയുന്ന ചില ലക്ഷണങ്ങള്‍ ചിലപ്പോള്‍ ദീര്‍ഘകാല ചികിത്സ വേണ്ടി വരുന്ന അസുഖങ്ങളുടെ മുന്നോടിയായിരിക്കാം. ഇത്തരം കാര്യങ്ങളെ കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കുകയാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് വനിതാ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ തങ്കം കവിരാജ് പറഞ്ഞു.

കേരളാ വിങ് സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള നാലാമത്തെ പരിപാടിയാണിത്. മസ്കറ്റിലെ വിദഗ്ധ ഡോക്ടര്‍മാരുമായി സ്ത്രീകൾക്ക് നേരിട്ട് സംവദിക്കുവാന്‍ അവസരം ലഭിക്കുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 95198536 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.