സോഷ്യല്‍ മീഡിയയിലൂടെയും ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്.

മസ്‍കത്ത്: ഒമാനില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ മാസം ശമ്പളം നേരത്തെ ലഭിക്കും. ഏപ്രില്‍ പതിനെട്ടിനോ അതിനോ മുമ്പോ ജീവനക്കാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ ശമ്പളം നല്‍കണമെന്ന് രാജ്യത്തെ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒമാനില്‍ 2003ലെ 35-ാമത് രാജകീയ ഉത്തരവിലൂടെ പ്രാബല്യത്തിലുള്ള തൊഴില്‍ നിയമത്തിലെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരായ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ ബലി പെരുന്നാള്‍ മുന്‍നിര്‍ത്തി 2023 ഏപ്രില്‍ മാസം 18ന് മുമ്പ് തന്നെ ഈ മാസത്തെ ശമ്പളം വിതരണം ചെയ്യണം എന്നാല്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ തൊഴിലുടമകളോട് ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്.

Scroll to load tweet…


Read also: ശമ്പള വിതരണത്തിലെ അപാകതകള്‍; യുഎഇയില്‍ 3000ല്‍ അധികം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി