Asianet News MalayalamAsianet News Malayalam

Expats work contract: പ്രവാസികളുടെ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി

വ്യാഴാഴ്‍ചയാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടി

Oman labour ministry extends deadline for registering work contracts of expatriate workforce
Author
Muscat, First Published Jan 27, 2022, 9:13 PM IST

മസ്‍കത്ത്: ഒമാനില്‍ (Oman) തൊഴിലുടമകള്‍ക്ക് തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ (non-omani workforce) തൊഴില്‍ കരാറുകള്‍ (work contact) രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി നല്‍കി (deadline extended). വ്യാഴാഴ്‍ചയാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം (Ministry of Labour) ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

വ്യവസായ സ്ഥാപന ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകളുടെ രജിസ്‍ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി 2022 ഓഗസ്റ്റ് 31 വരെ നീട്ടിയതായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയ  ഔദ്യോഗിക പ്രസ്‍താവന വ്യക്തമാക്കുന്നത്. നേരത്തെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ജനുവരി 31 വരെയായിരുന്നു തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയ്യതി.
 

Follow Us:
Download App:
  • android
  • ios