ഒമാനിലെ തൊഴില്‍ വിപണിയുടെയും തൊഴില്‍ മേഖലയുടെയും നിലവിലെ സ്ഥിതി വിശകലനം ചെയ്യുന്നതിനും തൊഴില്‍ വിപണി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ അറിയിക്കും.

മസ്‌കറ്റ്: 2021ല്‍ ഒമാന്‍ സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ പ്രഖ്യാപനത്തിനായി ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം ജനുവരി 27 ബുധനാഴ്ച വാര്‍ത്താസമ്മേളനം നടത്തുമെന്ന് ട്വിറ്റര്‍ സന്ദേശത്തിലൂടെ ഒമാന്‍ ന്യൂസ് ഏജന്‍സി വെളിപ്പെടുത്തി.

ഒമാനിലെ തൊഴില്‍ വിപണിയുടെയും തൊഴില്‍ മേഖലയുടെയും നിലവിലെ സ്ഥിതി വിശകലനം ചെയ്യുന്നതിനും തൊഴില്‍ വിപണി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ അറിയിക്കും. പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലന്വേഷകര്‍ക്കായി നിരവധി തൊഴിലുകളും അവസരങ്ങളും പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി തീരുമാനങ്ങളും മന്ത്രാലയം പ്രഖ്യാപിക്കും.