സ്വകാര്യമേഖലയില്‍ തൊഴിലാളികള്‍ക്ക് ശമ്പളം വൈകിപ്പിച്ചാല്‍ പിഴയീടാക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. ഒരു തൊഴിലാളിക്ക് 100 റിയാല്‍ എന്ന രീതിയില്‍ പ്രതിമാസം പിഴ ചുമത്തുമെന്നാണ് അറിയിച്ചിരുന്നത്. വേതനം വൈകിച്ചുകൊണ്ടിരുന്നാല്‍ ഓരോ മാസവും പിഴ ഇരട്ടിയാക്കുമെന്നും അറിയിച്ചിരുന്നു. 

മസ്‍കറ്റ്: ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ നിയമനടപടിയുമായി തൊഴില്‍ മന്ത്രാലയം. തൊഴില്‍ നിയമലംഘനത്തിന്‍റെ പേരിലാണ് കമ്പനിക്കെതിരെ ദാഹിറ ഗവര്‍ണറേറ്റ് കേസെടുത്തിരിക്കുന്നത്. തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 51, 53 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇനി കമ്പനിക്കെതിരെ തുടര്‍നടപടികളുമുണ്ടാകും. 

സ്വകാര്യമേഖലയില്‍ തൊഴിലാളികള്‍ക്ക് ശമ്പളം വൈകിപ്പിച്ചാല്‍ പിഴയീടാക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. ഒരു തൊഴിലാളിക്ക് 100 റിയാല്‍ എന്ന രീതിയില്‍ പ്രതിമാസം പിഴ ചുമത്തുമെന്നാണ് അറിയിച്ചിരുന്നത്. വേതനം വൈകിച്ചുകൊണ്ടിരുന്നാല്‍ ഓരോ മാസവും പിഴ ഇരട്ടിയാക്കുമെന്നും അറിയിച്ചിരുന്നു. 

എല്ലാ മാസവും എട്ടാം തീയതിക്ക് അകം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിരിക്കണമെന്നതാണ് നിയമം. തൊഴിലുടമകളും തൊഴിലാളികളും പരസ്പരം സമ്മതിക്കുന്ന പ്രകാരം ശമ്പളത്തീയ്യതി എട്ടില്‍ നിന്ന് നിശ്ചിതകാലയളവിലേക്ക് കൂടി വൈകിപ്പിക്കാം. കഴിഞ്ഞ വര്‍ഷം തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ച 24,000 ലേബര്‍ പരാതികളില്‍ 13,000 പരാതികളും ശമ്പളവുമായി ബന്ധപ്പെട്ട് വന്നതായിരുന്നു. അത്രമാത്രം പരാതികള്‍ ഈ വിഷയത്തില്‍ ഓരോ വര്‍ഷവും വരുന്നുണ്ട് എന്ന് സാരം. 

ബഹ്റൈനില്‍ നികുതി വെട്ടിപ്പ് നടത്തിയ സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീണു

മനാമ: ബഹ്റൈനില്‍ നികുതി വെട്ടിപ്പ് നടത്തിയതിന്‍റെ പേരില്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലിക പൂട്ട് വീണു. മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് പോയ വര്‍ഷത്തില്‍ മാത്രം കണ്ടെത്തിയത് 1700 ഓളം കേസുകളാണെന്നും അധികൃതര്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി പൂട്ടിച്ചതിന് പുറമെ പിഴയും ചുമത്തിയിട്ടുണ്ട്. പ സ്ഥാപനങ്ങളും നികുതി വെട്ടിപ്പ് നടത്തിയെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ സംശയത്തിന്‍റെ നിഴലിലായ സ്ഥാപനങ്ങളും താല്‍ക്കാലികമായി അടപ്പിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ കണ്ടെത്താൻ നാഷണല്‍ റവന്യൂ ബ്യൂറോ പല സര്‍ക്കാര്‍ ഏജൻസികളുമായി ചേര്‍ന്ന് മൂവായിരത്തിലധികം പരിശോധനകളും കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. 

Also Read:- എട്ടര കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരന് ദുബൈയിൽ വീണ്ടും സമ്മാനം; ഇക്കുറി അടിച്ചത് ബെൻസ്!