Asianet News MalayalamAsianet News Malayalam

എട്ടര കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരന് ദുബൈയിൽ വീണ്ടും സമ്മാനം; ഇക്കുറി അടിച്ചത് ബെൻസ്!

ഇക്കുറിയും ഡിഡിഎഫ് പ്രതിവാര നറുക്കെടുപ്പില്‍ തന്നെയാണ് സറഫിന് സമ്മാനമടിച്ചിരിക്കുന്നത്. മെഴ്സിഡസ് ബെൻസ് എസ് 500 കാറാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. 

indian man got dubai duty free lottery price in dubai
Author
First Published Feb 3, 2023, 4:58 PM IST

അബുദാബി: എട്ടര കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരനെ തേടി ദുബൈയിൽ വീണ്ടും ഭാഗ്യമെത്തി. 2021 ജനുവരിയിൽ ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) പ്രതിവാര നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളര്‍ (8,21,77,500 രൂപ) സമ്മാനമടിച്ച ബംഗലൂരു സ്വദേശി അമിത് സറഫിനാണ് വീണ്ടും ഭാഗ്യത്തിന്‍റെ കടാക്ഷമുണ്ടായിരിക്കുന്നത്. 

ഇക്കുറിയും ഡിഡിഎഫ് പ്രതിവാര നറുക്കെടുപ്പില്‍ തന്നെയാണ് സറഫിന് സമ്മാനമടിച്ചിരിക്കുന്നത്. മെഴ്സിഡസ് ബെൻസ് എസ് 500 കാറാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. 

2016 മുതല്‍ സറഫ്, ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനില്‍ പതിവായി പങ്കെടുക്കാറുണ്ടത്രേ. ഓണ്‍ലൈൻ ട്രേഡിംഗ് ബിസിനസ് നടത്തുന്ന സറഫ് നേരത്തെ എട്ടര കോടിയുടെ ലോട്ടറിയടിച്ച ശേഷം ബംഗലൂരുവില്‍ നിന്ന് ദുബൈയിലേക്ക് താമസം മാറിയിരുന്നു. 

നാല്‍പത്തിയെട്ടുകാരനായ സറഫ് ഇക്കഴിഞ്ഞ മാസം 12നാണ് ദില്ലിയിലേക്കുള്ള യാത്രാമദ്ധ്യേ ടിക്കറ്റെടുക്കുന്നത്.  1829ല്‍ ആറ് ടിക്കറ്റുകളാണ് സറഫ് വാങ്ങിയിരുന്നത്. ഇതിലാണ് പ്രൈസടിച്ചിരിക്കുന്നത്. 

ആദ്യത്തെ ലോട്ടറി സമ്മാനമെത്തിയതോടെ തന്നെ താമസം ദുബൈയിലേക്ക് മാറ്റാൻ തീരുമാനിച്ചുവെന്നും ഭാവിജീവിതം ദുബൈയില്‍ തന്നെയാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കാൻ ആ സമ്മാനം തന്നെ പ്രേരിപ്പിച്ചു,ഇതാണ് ലോകത്തിലെ ഏറ്റവും യഥാര്‍ത്ഥമായ പ്രമോഷനുകളിലൊന്ന് എന്നും സറഫ് പറയുന്നു. 

113-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ 1,670 വിജയികള്‍

ദുബൈ: മഹ്സൂസിന്‍റെ 113-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ നിരവധി പേരുടെ ജീവിതത്തില്‍ ഭാഗ്യമെത്തുകയു ഇവരെ നല്ലൊരു ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ആകെ 1,670 വിജയികള്‍ 1,872,600 ദിര്‍ഹത്തിന്‍റെ സമ്മാനങ്ങള്‍ നേടി. ഈവിംഗ്സ് എല്‍എല്‍സി ഓപ്പറേറ്റ് ചെയ്യുന്ന, തുടര്‍ച്ചയായി വൻ തുകയുടെ സമ്മാനങ്ങള്‍ നൽകുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്സൂസ് 2 വര്‍ഷം കൊണ്ട് 31 മള്‍ട്ടി മില്യനയര്‍മാരെയാണ് സൃഷ്ടിച്ചിട്ടുള്ളത്. 

Also Read:- വിജയിയെ കാത്തിരിക്കുന്നത്  AED 15 മില്യൺ

Follow Us:
Download App:
  • android
  • ios