മസ്‌കറ്റ്: ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഒമാന്‍റെ കര അതിര്‍ത്തികള്‍ അടച്ചിടാന്‍ സുപ്രീം കമ്മിറ്റി തീരുമാനമെടുത്തു. റോഡ് മാര്‍ഗം എത്തുന്ന രാജ്യത്തിന് പുറത്തുള്ള സ്വദേശികളായ പൗരന്മാര്‍ ഏഴു ദിവസത്തെ ക്വാറന്‍റീന്‍ പാലിക്കണമെന്ന് സുപ്രീം കമ്മറ്റിയുടെ അറിയിപ്പില്‍ പറയുന്നു. രാജ്യത്തെ കര അതിര്‍ത്തികള്‍ ഫെബ്രുവരി എട്ട് തിങ്കളാഴ്ച വൈകിട്ട് ആറ് മണി വരെ അടച്ചിടാനായിരുന്നു നേരത്തെ സുപ്രീം കമ്മറ്റിയുടെ തീരുമാനം. ഇതാണ് ഇപ്പോള്‍ പുതിയ അറിയിപ്പ് ഉണ്ടാകുന്ന വരെ നീട്ടിയത്.