വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നത് സംബന്ധിച്ച് കര്‍ശന നിബന്ധനകളും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

മസ്‍കത്ത്: ഒമാന്റെ 52-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളില്‍ സ്റ്റിക്കറ്റുകളും പോസ്റ്ററുകളും പതിയ്ക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കി. ദേശീയ ദിനാഘോഷത്തിനുള്ള അലങ്കാരങ്ങള്‍ക്കാണ് അനുമതിയുള്ളത്. റോയല്‍ ഒമാന്‍ പൊലീസ് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം നവംബര്‍ മൂന്ന് വ്യാഴാഴ്ച മുതല്‍ നവംബര്‍ 30 ബുധനാഴ്‍ച വരെ വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ അനുവദിക്കും.

വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നത് സംബന്ധിച്ച് കര്‍ശന നിബന്ധനകളും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ്റ്റിക്കറുകള്‍ ഇളകിയിരിക്കാതെ വാഹനങ്ങളില്‍ നന്നായി ഒട്ടിച്ചിരിക്കണം. വാഹനത്തിന്റെ മുന്‍വശത്തെയോ വശങ്ങളിലെയോ വിന്‍ഡോകളിലേക്കോ നമ്പര്‍ പ്ലേറ്റുകളിലോക്കോ ലൈറ്റുകളിലേക്കോ സ്റ്റിക്കറുകള്‍ നീണ്ടുനില്‍ക്കരുത്. പിന്‍ഭാഗത്തെ വിന്‍ഡോയില്‍ പതിക്കുന്ന ചിത്രങ്ങള്‍ ഡ്രൈവര്‍ക്ക് ഗ്ലാസിലൂടെയുള്ള കാഴ്ച മറയ്ക്കുന്നതാവരുത്. വാഹനവുമായി ചേര്‍ത്ത് ഉറപ്പിച്ചിട്ടില്ലാത്ത തുണികള്‍ എഞ്ചിന്‍ കവറിന് മുകളില്‍ വെയ്ക്കരുത്. 

Read also: നിരോധിത സ്ഥലങ്ങളില്‍ നായാട്ട്; 28 പേര്‍ അറസ്റ്റില്‍, തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു

സദാചാര വിരുദ്ധവും വെറുപ്പുളവാക്കുന്നതുമായ സന്ദേശങ്ങള്‍ പാടില്ല. വാഹനത്തിന്റെ നിറമോ രൂപമോ മാറ്റുന്ന തരത്തിലുള്ള സ്റ്റിക്കറുകള്‍ക്കും വിലക്കുണ്ട്. ഗതാഗത സുരക്ഷാ മാനദണ്ഡങ്ങളുമായി യോജിക്കാത്ത തരത്തിലുള്ള സ്റ്റിക്കറുകളോ മറ്റ് വസ്‍തുക്കളോ വാഹനങ്ങളില്‍ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. പോസ്റ്ററുകളും ചിത്രങ്ങളും വാഹനങ്ങളില്‍ ആലേഖനം ചെയ്യുന്ന വാചകങ്ങളും സന്ദര്‍ഭവുമായി യോജിക്കുന്നവ മാത്രമായി പരിമിതപ്പെടുത്തണമെന്നും രാജകീയ ചിഹ്നങ്ങളും അവയുടെ സ്റ്റിക്കറുകളും ഉപയോഗിക്കരുതെന്നും അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Read also:  യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടുപോകാത്തവര്‍ക്കുള്ള ഫൈനുകളില്‍ മാറ്റം വരുത്തി

പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി
ഉമ്മുല്‍ഖുവൈന്‍: മലയാളി യുഎഇയില്‍ നിര്യാതനായി. മലപ്പുറം പൂക്കിപ്പറമ്പ് കുണ്ടുകുളം സ്വദേശി പരേടത്ത് മുഹമ്മദ് ഷാഫി (54) ആണ് ഉമ്മുല്‍ഖുവൈനില്‍ മരിച്ചത്. ഫോര്‍ക്ക് ലിഫ്റ്റ് കമ്പനി നടത്തി വരികയായിരുന്നു. പരേടത്ത് കുഞ്ഞിന്‍-കുഞ്ഞാച്ചു ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നീസ, മക്കള്‍: ആസിഫ്, ഉമര്‍, ഷിഫാന.