നേരത്തെ 2019ലും 2020ലും രാജ്യത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഒമാന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മസ്‍കത്ത്: ഒമാനില്‍ ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസ്‍കത്ത് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തിലാണ് ഏഴ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹൊസാനി പറഞ്ഞു.

ഒമാനില്‍ ഇത് ആദ്യമായല്ല ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. നേരത്തെ 2019ലും 2020ലും രാജ്യത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഒമാന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ മുനിസിപ്പാലിറ്റി ഊര്‍ജിതമാക്കി. മുന്‍കൂട്ടി തീരുമാനിച്ച പ്രദേശങ്ങളില്‍ പ്രത്യേക വാഹനങ്ങളില്‍ നിന്ന് രാസവസ്‍തുക്കള്‍ സ്‍പ്രേ ചെയ്യുകയാണ് ചെയ്യുന്നത്.