ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 151 പേര്‍ക്കാണ് രോഗം ഭേദമായത്.

മസ്‌കത്ത്: ഒമാനില്‍ 169 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം1,32,486 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊവിഡ് ബാധിച്ചു ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ കൊവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചവരുടെ എണ്ണം 1517 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 151 പേര്‍ക്കാണ് രോഗം ഭേദമായത്. ഇവരുള്‍പ്പെടെ 1,24,730 പേര്‍ രോഗമുക്തരായിട്ടുണ്ട്.രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 94.1 ശതമാനമാണെന്നും പ്രസ്താവനയില്‍ പറയുന്നു.