മസ്‌കറ്റ്: ഒമാനില്‍ മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. 184 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 127,019 ആയി. ആകെ 1483 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 273 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 119,009 പേരാണ് രോഗമുക്തരായത്.