Asianet News MalayalamAsianet News Malayalam

ഒമാനില്‍ 231 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

92.6 ശതമാനമാണ് രാജ്യത്തെ ആകെ രോഗമുക്തി നിരക്ക്.

oman reported 231 new covid cases on Thursday
Author
Muscat, First Published Nov 19, 2020, 11:08 PM IST

മസ്‌കത്ത്: ഒമാനില്‍ അഞ്ചു പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 231 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 121,360 ആയി.അതേസമയം ആകെ രോഗികളില്‍ 112,406  പേരും രോഗമുക്തരായി. 92.6 ശതമാനമാണ് രാജ്യത്തെ ആകെ രോഗമുക്തി നിരക്ക്.

oman reported 231 new covid cases on Thursday

ഇന്നത്തെ മരണസംഖ്യ കൂടി ഉള്‍പ്പെടുമ്പോള്‍ ഒമാനില്‍ ഇതുവരെ 1365 ജീവനുകളാണ് കൊവിഡ് കവര്‍ന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23 പേരെ പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 272 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 127 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

Follow Us:
Download App:
  • android
  • ios