Asianet News MalayalamAsianet News Malayalam

ഒമാനില്‍ 426 പേര്‍ക്ക് കൂടി കൊവിഡ് 19, മൂന്ന് മരണം

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,45,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ 1,35,227പേര്‍ ഇതിനോടകം രോഗമുക്തരായി.

Oman reported  426 new covid cases on March 10
Author
Muscat, First Published Mar 10, 2021, 3:14 PM IST

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 426 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ചികിത്സയിലായിരുന്ന 222  രോഗികള്‍ കൊവിഡ് മുക്തരായി.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,45,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ 1,35,227പേര്‍ ഇതിനോടകം രോഗമുക്തരായി. രാജ്യത്ത് 1,600 ജീവനുകളാണ് കൊവിഡ് കാരണം നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം ഇപ്പോള്‍ 208 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 72 പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണ്. 

Follow Us:
Download App:
  • android
  • ios