ഇതുവരെ രാജ്യത്ത് ആകെ 2,98,706 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,85,057 പേര്‍ക്ക് ആകെ രോഗം ഭേദമായി.

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 686 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകമാനം 30 മരണങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ രാജ്യത്ത് ആകെ 2,98,706 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,85,057 പേര്‍ക്ക് ആകെ രോഗം ഭേദമായി. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 95.4 ശതമാനമായി ഉയര്‍ന്നു. 3,936 പേരാണ് കൊവിഡ് മൂലം ഒമാനില്‍ ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. നിലവില്‍ 359 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 163 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.