Asianet News MalayalamAsianet News Malayalam

ഒമാനില്‍ 857 പേര്‍ക്ക് കൂടി കൊവിഡ്, ഒമ്പത് മരണം

ഇതുവരെ 2,11,221 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ മരണ സംഖ്യ 2,274 ആയി.

oman reported 857 new covid cases on May 24
Author
Muscat, First Published May 24, 2021, 3:31 PM IST

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 857 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമ്പത് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

ഇതുവരെ 2,11,221 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ മരണ സംഖ്യ 2,274 ആയി.  485 പേര്‍ കൂടി രാജ്യത്ത് കൊവിഡ് മുക്തരായി. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 1,95,435 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 86 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 685 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 237 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios