Asianet News MalayalamAsianet News Malayalam

ഒമാനില്‍ കൊവിഡ് ബാധിച്ച് എട്ട് പേര്‍ കൂടി മരിച്ചു; പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന

87.4 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്ത് ആകെ 1046 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു.

oman reported eight covid deaths on monday
Author
Muscat, First Published Oct 12, 2020, 4:48 PM IST

മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് എട്ട് പേര്‍ കൂടി മരിച്ചു. 685 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിനകം 106,575 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 382 പേര്‍ക്കാണ് കഴിഞ്ഞ 24  മണിക്കൂറില്‍ ഒമാനില്‍ രോഗം ഭേദമായത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 93222 ലെത്തി.

87.4 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്ത് ആകെ 1046 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. 543 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 213 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 55 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

Follow Us:
Download App:
  • android
  • ios