രാജ്യത്ത് ഇതുവരെ 3,05,357 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,355 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,116 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മസ്‌കത്ത്: ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 14 പേര്‍ കൂടി രോഗമുക്തരായി. കൊവിഡ് ബാധിച്ച് പുതിയതായി രണ്ടു പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ 3,05,357 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,355 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,116 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.4 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ എട്ട് കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒമാനിലേക്കുള്ള പ്രവേശനത്തിന് രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാക്കി

മസ്‌കറ്റ്: ഒമാനിലേക്ക്(Oman) പ്രവേശിക്കുന്ന 18 വയസ്സിനും അതിന് മുകളിലുമുള്ള പ്രവാസികള്‍ക്ക് (expats)രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷന്‍(Covid Vaccination) നിര്‍ബന്ധമാക്കി സുപ്രീം കമ്മറ്റിയുടെ ഉത്തരവ്. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന സുപ്രീം കമ്മറ്റിയുടേതാണ് തീരുമാനം.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ഹാജരാക്കണം. പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു. ജനുവരി 31 വരെ ഈ തീരുമാനം നിലനില്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്വെ, ലസൂട്ടു, സ്വാസിലാന്‍ഡ്, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കമ്മറ്റി പിന്‍വലിച്ചു. 

Scroll to load tweet…