കഴിഞ്ഞ 24  മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങളാണ്‌ ഒമാനില്‍  റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുള്‍പ്പെടെ 1502 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗികളായിരുന്ന 1,22,456  പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.

മസ്‍കത്ത്: ഒമാനിൽ 114 പേർക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,29,888 ആയെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചികിത്സയിലായിരുന്ന 50 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്‍തു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങളാണ്‌ ഒമാനില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുള്‍പ്പെടെ 1502 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗികളായിരുന്ന 1,22,456 പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 94.3 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. അതേസമയം ജനിതക മാറ്റം സംഭവിച്ച കൊവിഡ് സാന്നിദ്ധ്യവും കഴിഞ്ഞ ദിവസവും ഒമാനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.