രാജ്യത്ത് ഇതുവരെ 1,32,317 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇവരില്‍ 1,24,579 പേര്‍ ഇതിനോടകം രോഗമുക്തരായി. 94.1 ശതമാനമാണ് രോഗമുക്തി നിരക്ക്. 1516 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 

മസ്‍കത്ത്: ഒമാനില്‍ പുതിയതായി 171 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന ആശ്വാസ വാര്‍ത്തയുമുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് ഇതുവരെ 1,32,317 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇവരില്‍ 1,24,579 പേര്‍ ഇതിനോടകം രോഗമുക്തരായി. 94.1 ശതമാനമാണ് രോഗമുക്തി നിരക്ക്. 1516 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരടക്കം 84 പേരാണ് ആശുപത്രികളിലുള്ളത്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 24 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.