Asianet News MalayalamAsianet News Malayalam

ഒമാനില്‍ 20 പുതിയ കൊവിഡ് കേസുകള്‍ കൂടി

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 3,04,183 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,549 പേരാണ് ഇതിനോടകം രോഗമുക്തരായത്.

oman reports 20 new covid cases on October 25
Author
Muscat, First Published Oct 25, 2021, 10:21 PM IST

മസ്‌കത്ത്: ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid - 19 cases) ആരോഗ്യ മന്ത്രാലയം (Ministry of Health)അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 9  പേര്‍ കൂടി രോഗമുക്തരായി (Recoveries). അതേസമയം കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 3,04,183 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,549 പേരാണ് ഇതിനോടകം രോഗമുക്തരായത്. ആകെ 4,110 പേര്‍ക്ക് കൊവിഡ് കാരണം ജീവന്‍ നഷ്ടമാവുകയും ചെയ്തു. നിലവില്‍ 98.5 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

നിലവില്‍ 524 കൊവിഡ് രോഗികള്‍ മാത്രമാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പുതിയതായി മൂന്ന് കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചു. ആകെ 10 കൊവിഡ് രോഗികള്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയാണ്.

 

Follow Us:
Download App:
  • android
  • ios