ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനില്‍ ആകെ  3,03,999 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,99,334 പേരും രോഗമുക്തരായി.

മസ്‌കത്ത്: ഒമാനില്‍ (Oman) 21പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New infections) ആരോഗ്യ മന്ത്രാലയം (Ministry of Health) അറിയിച്ചു. ചികിത്സയിലായിരുന്ന 25 പേര്‍ രോഗമുക്തരായി (Recoveries). അതേസമയം രാജ്യത്ത് ഇന്ന് ഒരു കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനില്‍ ആകെ 3,03,999 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,99,334 പേരും രോഗമുക്തരായി. ആകെ 4103 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്. നിലവില്‍ 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇപ്പോള്‍ 567 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരെ കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 19 രോഗികള്‍ ഇപ്പോള്‍ രാജ്യത്തെ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.

Scroll to load tweet…