മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 27 പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 677 ആയി. 539 പേര്‍ക്ക് കൂടി രാജ്യത്ത് പുതിയതായി കൊവിഡ് വൈറസ് ബാധ  സ്ഥിരീകരിച്ചു. അതേസമയം 851 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

ഒമാനില്‍ ഇതുവരെ 8,55,44  പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 8,04,59  പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 94 ശതമാനമാണ്.  402  പേരാണ് രാജ്യത്ത് ഇപ്പോള്‍  ആശുപത്രികളിലുള്ളത്. ഇവരില്‍ 156  പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35  കൊവിഡ്  രോഗികളെ  ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാരാന്ത്യങ്ങളിൽ  കൊവിഡുമായി  ബന്ധപ്പെട്ട വാർത്തകൾ മന്ത്രാലയം  പ്രസിദ്ധികരിക്കാത്തതുമൂലം വ്യാഴം, വെള്ളി, ശനി എന്നീ മൂന്നു ദിവസങ്ങളിലെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയത്.