മസ്‍കത്ത്: ഒമാനില്‍ കൊവിഡ് മൂലം 29 പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു‍. 1761 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതിനോടകം 1,05,890  പേര്‍ക്കാണ് രാജ്യത്ത്  കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പുതിയതായി 1109 പേർക്കാണ് രോഗം ഭേദമായത്. ഇതുവരെ രോഗമുക്തി നേടിയവരുടെ ആകെ  എണ്ണം 92840ല്‍ എത്തി .

1038 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 562  പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 219  പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.