രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,47,423 ആയി. 1,36,770 പേരാണ് ഇതുവരെ രോഗമുക്തരായത്. 93 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്കെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

മസ്‍കത്ത്: ഒമാനില്‍ 556 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്‍ച അറിയിച്ചു. ചികിത്സയിലായിരുന്ന 1,341 പേര്‍ രോഗമുക്തരായപ്പോള്‍ ഒരു കൊവിഡ് മരണം മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,47,423 ആയി. 1,36,770 പേരാണ് ഇതുവരെ രോഗമുക്തരായത്. 93 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്കെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 1609 കൊവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 268 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 86 പേര്‍ക്ക് തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കിവരുന്നു.